വിവാദ ചാറ്റ്‌ ഷോ; രാഹുലിനും പാണ്ഡ്യക്കും പിഴ

ടെലിവിഷൻ ചാറ്റ്‌ ഷോയിൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ കെ.എൽ രാഹുലിനും ഹാർദിക്‌ പാണ്ഡ്യക്കും ബി.സി.സി.ഐ ഓംബുഡ്‌സ്‌മാൻ പിഴ ശിക്ഷ വിധിച്ചു. ഇരുപത്‌ ലക്ഷം രൂപ വീതമാണ്‌ പിഴ.
കാഴ്ച പരിമിതരുടെ ക്രിക്കറ്റ്‌ പ്രോൽസാഹിപ്പിക്കാനായി ബി.സി.സി.ഐ രൂപീകരിച്ച ഫണ്ടിലേക്ക്‌ പത്ത്‌ ലക്ഷം രൂപ വീതവും ജോലിക്കിടെ മരിച്ച 10 അർധ സൈനിക കോൺസ്റ്റബിൾമാരുടെ കുടുംബങ്ങൾക്ക്‌ ഓരോ ലക്ഷം രൂപ വീതവും നൽകാനാണ്‌ ഓംബുഡ്‌സ്‌മാന്റെ വിധി.

താരങ്ങൾ മാപ്പ്‌ പറഞ്ഞ സാഹചര്യത്തിലാണ്‌ ശിക്ഷ പിഴയിൽ ഒതുങ്ങിയത്‌.
കരൺ ജോഹറുമൊത്തുള്ള കോഫി വിത്ത്‌ കരൺ ഷോയിലായിരുന്നു ഇരുവരുടേയും വിവാദ പരാമർശങ്ങൾ. സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനങ്ങൾ താരങ്ങൾ നേരിട്ടതോടെ ഓസീസ്‌ പര്യടനത്തിൽ നിന്ന് ഇരുവരേയും തിരികെ വിളിച്ചിരുന്നു. ലോകകപ്പ്‌ ടീമിൽ ഇരുവരും ഉൾപെട്ടിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!