വിവാഹിതരായി വനിതാ ക്രിക്കറ്റ്‌ താരങ്ങൾ

വനിതാ ക്രിക്കറ്റ്‌ താരങ്ങളായ ന്യൂസിലൻഡിന്റെ ഹീലി ജെൻസണും ഓസ്‌ട്രേലിയയുടെ നിക്കോളാ ഹാൻകോക്കും വിവാഹിതരായി. ബിഗ്‌ ബാഷ്‌ ടീമായ മെൽബൺ സ്റ്റാർസാണ്‌ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇരുവരുടേയും വിവാഹ വാർത്ത പുറത്ത്‌ വിട്ടത്‌. രാജ്യാന്തര ക്രിക്കറ്റിൽ സ്വവർഗ വിവാഹിതരാകുന്ന മൂന്നാമത്തെ ദമ്പതികളാണിവർ.

ന്യൂസിലൻഡിന്റെ ദേശീയ താരമായ ഹീലി ജെൻസണും നിക്കോളാ ഹാൻകോക്കും മെൽബൺ സ്റ്റാർസിന്‌ വേണ്ടി ഒരുമിച്ച്‌ കളിക്കുമ്പോഴാണ്‌ പ്രണയം മൊട്ടിട്ടത്‌. പിന്നീട്‌ ഹീലി മെൽബൺ സ്റ്റാർസിന്റെ ബദ്ധവൈരികളായ റെനെഗെഡ്‌സിലേക്ക്‌ മാറിയെങ്കിലും ഇരുവരും ബന്ധം കൈവിട്ടില്ല. 2014ലാണ്‌ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്‌. മികച്ച ബൗളറായ ഹാൻകോക്ക്‌ ബിഗ്‌ ബാഷിൽ മെൽബൺ സ്റ്റാർസിന്‌ വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 2013 മുതൽ ന്യൂസിലൻഡിൽ സ്വവർഗ വിവാഹത്തിന്‌ നിയമസാധുതയുണ്ട്‌. ഓസ്‌ട്രേലിയ 2017ലാണ്‌ സ്വവർഗ വിവാഹത്തെ അംഗീകരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!