ചരിത്രം കുറിച്ച് ഹിമ

ട്രാക്കിൽ നിന്നൊരു സന്തോഷവാർത്ത !. ലോക യൂത്ത്‌ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ഇന്ത്യക്ക്‌ സ്വർണം. ഫിൻലന്റിലെ തംപേറയിൽ നടക്കുന്ന അണ്ടർ-20 അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിലാണ്‌ ഇന്ത്യൻ താരം ഹിമ ദാസ്‌ സ്വർണം നേടി ചരിത്രം കുറിച്ചത്‌. ഇതാദ്യമായാണ്‌ ലോക മീറ്റിൽ ട്രാക്ക്‌ ഇവന്റിൽ ഒരു ഇന്ത്യൻ താരം സ്വർണം നേടുന്നത്‌. 18 വയസുകാരിയായ ആസാം താരം 51.46 സെക്കന്റിൽ ഫിനിഷ്‌ ചെയ്താണ്‌ സുവർണ നേട്ടം കരസ്ഥമാക്കിയത്‌. റൊമാനിയയുടെ ആൻഡ്രിയ മിക്‌ലോസ്‌ വെള്ളിയും അമേരിക്കയുടെ ടെയ്‌ലർ മാൻസൺ വെങ്കലവും നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!