ഹോക്കി ടീം പരിശീലകനായി ഗ്രഹാം റീഡ്‌

ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ഗ്രഹാം റീഡിനെ നിയമിച്ചു. ഹരേന്ദ്ര സിംഗിന്റെ പിൻഗാമിയായാണ്‌ ഗ്രഹാം റീഡിനെ ഹോക്കി ഇന്ത്യ ചുമതലയേൽപിച്ചത്‌. മോശം പ്രകടനത്തെ തുടർന്ന് ഹരേന്ദ്ര സിംഗിനെ പുറത്താക്കിയിരുന്നു. അടുത്ത വർഷം അവസാനം വരെയാണ്‌ ഗ്രഹാം റീഡുമായുള്ള കരാർ.

കളിക്കാരനായും പരിശീലകനായും തിളങ്ങിയ വ്യക്തിയാണ്‌ ഗ്രഹാം റീഡ്‌. നാല്‌ തവണ കളിക്കാരനായി ചാമ്പ്യൻസ്‌ ട്രോഫിയും 1992 ബാഴ്‌സലോണ ഒളിമ്പിക്‌സിൽ വെള്ളിയും നേടിയ ഈ ഓസീസ്‌ താരം 2012ൽ ഓസ്‌ട്രേലിയയെ ചാമ്പ്യൻസ്‌ ട്രോഫിയിൽ ജേതാക്കളാക്കിയിട്ടുമുണ്ട്‌. ഇന്ത്യൻ ടീം പരിശീലകനെന്ന നിലയിൽ റീഡിന്റെ ആദ്യ പരീക്ഷണം അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന പരമ്പരയാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!