ധോണിയുടെ ബലിദാൻ ബാഡ്‌ജ്‌ നീക്കാനാവശ്യപ്പെട്ട്‌ ഐ.സി.സി

ഗ്ലൗവിൽ ബലിദാൻ ബാഡ്‌ജ്‌ വെച്ച്‌ കളിക്കാനിറങ്ങിയ ധോണിയോട് ബാഡ്ജ്‌ നീക്കണമെന്ന് ആവശ്യപ്പെട്ടതായി ഐ.സി.സി അറിയിച്ചു. ബിസിസിഐയെ ആണ് ഇക്കാര്യമറിയിച്ചത്. പാരച്യൂട്ട്‌ റെജിമെന്റിൽ ലെഫ്റ്റനന്റ്‌ കേണൽ റാങ്കിലുള്ള ധോണി സൈനികരുടെ പദവിമുദ്രയാണ്‌ ഗ്ലൗവിൽ ആലേഖനം ചെയ്തത്‌. ഇന്ത്യൻ പാരാ മിലിട്ടറി അംഗങ്ങൾക്ക്‌ മാത്രമെ ഈ ബലിദാൻ ബാഡ്‌ജ്‌ ഉപയോഗിക്കാൻ അനുവാദമുള്ളൂ.

നാൽപതാം ഓവറിൽ ഫെഹ്‌ലുക്വായോയെ സ്റ്റമ്പ്‌ ചെയ്ത്‌ പുറത്താക്കുന്നതിനിടെ ബാഡ്ജിന്റെ ദൃശ്യങ്ങൾ ക്യാമറകൾ ഒപ്പിയെടുക്കുകയായിരുന്നു.
സോഷ്യൽ മീഡിയകളിൽ ധോണി താരമായെങ്കിലും ക്രിക്കറ്റ്‌ മൽസരങ്ങൾ രാഷ്ട്രീയപരമായ കാര്യങ്ങൾക്ക്‌ ഉപയോഗിക്കാനാകില്ലെന്ന ഐ.സി.സി നിലപാട്‌ മൂലം ധോണിക്ക്‌ അടുത്ത മൽസരത്തിൽ ബലിദാൻ ബാഡ്ജ്‌ മാറ്റി വെക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!