വോളീബോൾ താരങ്ങൾക്ക് ഐഡിയൽ കോളേജിൽ അവസരം

കായികകേരളത്തിന് നിരവധി താരങ്ങളെ വാർത്തെടുത്തു നൽകിയ കുറ്റ്യാടി ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് 2019 -20 അധ്യയന വർഷത്തേക്ക് വോളീബോൾ താരങ്ങളെ തേടുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യപരിശീലനത്തിനോടൊപ്പം വിദ്യാഭ്യാസവും ഹോസ്റ്റൽസൗകര്യവും നൽകുന്നതാണ്.

ദേശീയ-സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ മികവ് തെളിയിച്ചവർക്കും 180 സെന്റിമീറ്ററിന് മുകളിൽ ഉയരവുമുള്ളവർക്കും മുൻഗണനയുണ്ടാവും. താല്പര്യമുള്ള വിദ്യാർത്ഥികൾ എസ്എസ്എൽസി ,പ്ലസ്ടു സർട്ടിഫിക്കറ്റുകളും സ്പോർട്സ്കിറ്റുമായി 2019 ഏപ്രിൽ 6 നു രാവിലെ കൃത്യം 10 മണിക്ക് ഐഡിയൽ കോളേജിൽ എത്തിച്ചേരണം.
വിശദാംശങ്ങൾക്ക് 9526110282 , 7034540464 ,7558981894 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!