326 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി ഇന്ത്യ

ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ്‌ 275 റൺസിൽ അവസാനിച്ചു. ഇതോടെ ഇന്ത്യക്ക്‌ 326 റൺസിന്റെ മികച്ച ലീഡ്‌ സ്വന്തമായി. വാലറ്റത്തിന്റെ ചെറുത്തു നിൽപാണ്‌ ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചത്‌.
അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 53 റൺസെന്ന നിലയിലേക്ക്‌ കൂപ്പുകുത്തിയ സന്ദർശകരെ ഡുപ്ലെസിസും ഡികോക്കും ചേർന്ന് പതിയെ മുന്നോട്ട്‌ നയിച്ചു. എന്നാൽ 64 റൺസെടുത്ത്‌ ഡുപ്ലെസിസും 31 റൺസെടുത്ത്‌ ഡി കോക്കും വീണതോടെ ദക്ഷിണാഫ്രിക്ക വീണ്ടും പ്രതിസന്ധിയിലായി. പക്ഷെ ഇന്ത്യയുടെ കണക്ക്‌ കൂട്ടൽ തെറ്റിച്ച്‌ 9ആം വിക്കറ്റിൽ ഒത്തു ചേർന്ന ഫിലാൻഡറും കേശവ്‌ മഹാരാജും സ്കോർ ഉയർത്തി. ഇരുവരും ചേർന്ന കൂട്ടുകെട്ട്‌ 109 റൺസെടുത്തു. കേശവ്‌ മഹാരാജ്‌ 72 റൺസ്‌ നേടിയപ്പോൾ ഫിലാൻഡർ 44 റൺസ്‌ സ്വന്തമാക്കി.
ഇന്ത്യക്കായി അശ്വിൻ നാല്‌ വിക്കറ്റും ഉമേഷ്‌ യാദവ്‌ മൂന്ന് വിക്കറ്റും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!