വിൻഡീസ് പരമ്പര : ടീം പ്രഖ്യാപിച്ചു

ഇന്ത്യയുടെ വെസ്റ്റ്‌ ഇൻഡീസ്‌ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്‌, ഏകദിന, ട്വന്റി ട്വന്റി മൽസരങ്ങൾക്കുള്ള സ്ക്വാഡിനെയാണ്‌ പ്രഖ്യാപിച്ചത്‌. മൂന്ന് ടീമിനേയും വിരാട്‌ കോഹ്‌ലി നയിക്കും. രോഹിത്‌ ശർമ, വൃധിമാൻ സാഹ എന്നിവർ ടെസ്റ്റ്‌ ടീമിൽ തിരിച്ചെത്തി. ജസ്‌പ്രീത്‌ ബുംറ, ഹാർദ്ദിക്‌ പാണ്ഡ്യ എന്നിവർക്ക്‌ ടി20, ഏകദിന ടീമുകളിൽ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്‌.
ടീമിൽ നിന്ന് വിട്ടു നിൽക്കുന്നതായി അറിയിച്ച മുൻ ക്യാപ്റ്റൻ ധോണിയേയും സ്ക്വാഡിലേക്ക്‌ പരിഗണിച്ചില്ല. ക്യാപ്റ്റൻ കോഹ്‌ലി, രോഹിത്‌ ശർമ്മ, ഋഷഭ്‌ പന്ത്‌ എന്നിവരാണ്‌ മൂന്ന് ടീമിലും ഉൾപ്പെട്ട താരങ്ങൾ. ട്വന്റി ട്വന്റി ടീമിൽ പുതുമുഖ താരം രാഹുൽ ചഹാറിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്‌. നവദീപ് സെയ്‌നിയാണ് മറ്റൊരു പുതുമുഖം.
മൂന്ന് വീതം ട്വന്റി ട്വന്റി, ഏകദിന മൽസരങ്ങൾ, രണ്ട്‌ ടെസ്റ്റ്‌ എന്നിവയാണ്‌ പര്യടനത്തിലുള്ളത്‌.ഓഗസ്റ്റ്‌ മൂന്നിനാണ്‌ ആദ്യ മൽസരം.

ടി20 സ്‌ക്വാഡ് :

Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (WK), Krunal Pandya, Ravindra Jadeja, Washington Sundar, Rahul Chahar, Bhuvneshwar Kumar, Khaleel Ahmed, Deepak Chahar, Navdeep Saini

ഏകദിന സ്‌ക്വാഡ്

Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (wk), Ravindra Jadeja, Kuldeep Yadav, Yuzvendra Chahal, Kedar Jadhav, Mohammed Shami, Bhuvneshwar Kumar, Khaleel Ahmed, Navdeep Saini

ടെസ്റ്റ്‌ സ്‌ക്വാഡ്

Virat Kohli (Captain), Ajinkya Rahane (VC), Mayank Agarwal, KL Rahul, Cheteshwar Pujara, Hanuma Vihari, Rohit Sharma, Rishabh Pant (WK) Wriddhiman Saha (WK), Ravichandran Ashwin, Ravindra Jadeja, Kuldeep Yadav, Ishant Sharma, Mohammed Shami, Jasprit Bumrah, Umesh Yadav

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!