തായ്‌ലൻഡിനെ വീഴ്ത്തി ഇന്ത്യ

കിങ്ങ്‌സ്‌ കപ്പിൽ തങ്ങളുടെ രണ്ടാം മൽസരത്തിനിറങ്ങിയ ഇന്ത്യക്ക്‌ ജയം. ആതിഥേയരായ തായ്‌ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ ഇന്ത്യൻ ടീം കീഴടക്കിയത്‌. അനിരുദ്ധ്‌ ഥാപ്പയാണ്‌ ഇന്ത്യക്കായി വിജയ ഗോൾ നേടിയത്‌.

ആദ്യ മൽസരത്തിൽ നിന്ന് പരാജയപ്പെട്ട ടീമിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയാണ്‌ സ്റ്റിമാച്ച്‌ ഇന്ത്യൻ പടയെ കളത്തിലിറക്കിയത്‌. രാഹുൽ ബെകെ, സന്ദേശ്‌ ജിങ്കൻ, സുഭാശിഷ്‌ ബോസ്‌ എന്നിവരെ മാത്രമാണ്‌ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്‌. മൽസരത്തിൽ ആധിപത്യം സ്ഥാപിച്ച ഇന്ത്യ 18ആം മിനുട്ടിൽ വിജയഗോൾ നേടി. ആദിലിന്റെ ക്രോസ്‌ ഓടിയെത്തിയ ഥാപ്പ വലയിലെത്തിക്കുകയായിരുന്നു. പിന്നീടും ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ പോസ്റ്റ്‌ വില്ലനായി. തായ്‌ലൻഡും ഇടക്ക്‌ അവസരങ്ങൾ തുറന്നെങ്കിലും മുതലാക്കാനായില്ല.
വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക്‌ കയറാൻ ഇന്ത്യക്കായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!