കോപ്പ അമേരിക്ക ഇന്ത്യയിൽ സംപ്രേഷണം ചെയ്യില്ല !

ക്രിക്കറ്റിന്റെ അതിപ്രസരത്താൽ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് മറ്റൊരാഘാതം കൂടി. ജൂൺ പതിനാലിനാരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് സംപ്രേഷണം ചെയ്യാൻ ചാനലുകൾ തയ്യാറായില്ലെന്നത് വ്യക്തമായതോടെ ഇന്ത്യൻ കാണികൾ മത്സരങ്ങൾ കാണാൻ മറ്റുമാർഗങ്ങൾ തേടേണ്ടിവരുമെന്നതുറപ്പായി.

ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്നതിനാൽ കരാർ ഏറ്റെടുക്കാൻ സ്റ്റാർ സ്പോർട്സ് നെറ്റ് വർക്ക് വിസമ്മതിച്ചപ്പോൾ സംപ്രേഷണാവകാശത്തിനുള്ള തുക കൂടുതലാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സോണി നെറ്റ് വർക്ക് പിന്മാറിയത്. കാൽപന്ത് കാണികൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരസമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ചാനലുകൾ നയം മാറ്റാനുള്ള സാദ്ധ്യത വിരളമാണ്.

3 thoughts on “കോപ്പ അമേരിക്ക ഇന്ത്യയിൽ സംപ്രേഷണം ചെയ്യില്ല !

  1. Dear sony sports,
    Please Broadcast Copa America. We are all fed up with Cricket all arround. Kindly take the initiative and make it happen. There are lots of football fans arround who would love watch Copa America 2019. Please sort out Ur differences with Conmebol and acquire the rights ASAP. please

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!