തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക

ഇന്ത്യയുടെ കൂറ്റൻ സ്കോറിന്‌ അതേ നാണയത്തിൽ തിരിച്ചടിച്ച്‌ ദക്ഷിണാഫ്രിക്ക. മൂന്നാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 385 റൺസ്‌ എന്ന നിലയിലെത്തി. ഓപ്പണർ ഡീൻ എൽഗറിന്റേയും ക്വിന്റൺ ഡി കോക്കിന്റേയും സെഞ്ച്വറികളാണ്‌ സന്ദർശകർക്ക്‌ തുണയായത്‌.
തുടക്കത്തിലെ തകർച്ചക്ക്‌ ശേഷം കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത എൽഗർ 160 റൺസെടുത്താണ്‌ പുറത്തായത്‌. എൽഗറിന്‌ മികച്ച പിന്തുണ നൽകിയ നായകൻ ഫാഫ്‌ ഡു പ്ലെസിസ്‌ അർധ സെഞ്ച്വറി നേടി. പിന്നീടെത്തിയ ഡി കോക്ക്‌ മികച്ച രീതിയിൽ ബാറ്റ്‌ വീശിയപ്പോൾ ദക്ഷിണാഫ്രിക്ക മാന്യമായ സ്കോറിലെത്തി. 111 റൺസാണ്‌ താരം നേടിയത്‌. കേശവ്‌ മഹാരാജും സെനുരൻ മുത്തുസ്വാമിയുമാണ്‌ നിലവിൽ ക്രീസിൽ.
ഇന്ത്യക്കായി സ്പിന്നർ അശ്വിൻ അഞ്ച്‌ വിക്കറ്റ്‌ നേട്ടം സ്വന്തമാക്കി. ജഡേജ രണ്ടും ഇഷാന്ത്‌ ശർമ ഒരു വിക്കറ്റും നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!