ഡ്രൈവിംഗ് സീറ്റിൽ ഇന്ത്യ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ നാലാം ദിനത്തിൽ ഇന്ത്യക്ക്‌ മുൻതൂക്കം. അതിവേഗം സ്കോർ ഉയർത്തി ഇന്നിംഗ്‌സ്‌ ഡിക്ലയർ ചെയ്ത്‌ ഇന്ത്യ ഉയർത്തിയ 395 റൺസ്‌ വിജയലക്ഷ്യം മറികടക്കാൻ ഇനിയും 384 റൺസ്‌ വേണം. രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ രോഹിത്‌ ശർമയുടെ ബാറ്റിംഗ്‌ മികവാണ്‌ ഇന്ത്യക്ക്‌ തുണയായത്‌.
നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ്‌ 431 റൺസിൽ അവസാനിച്ചിരുന്നു. ഏഴ്‌ വിക്കറ്റ്‌ നേടി അശ്വിൻ തിരിച്ച്‌ വരവ്‌ ഗംഭീരമാക്കി. പിന്നീട്‌ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രോഹിത്‌ ശർമയുടേയും പൂജാരയുടേയും ചിറകിലേറി മികച്ച സ്കോർ പടുത്തുയർത്തുകയായിരുന്നു. 81 റൺസ്‌ നേടി പുറത്തായ പൂജാരക്ക്‌ പകരമെത്തിയ ജഡേജയും സ്കോർ ബോർഡ്‌ വേഗത്തിൽ ചലിപ്പിച്ചു. 127 റൺസ്‌ നേടിയാണ്‌ രോഹിത്‌ പുറത്തായത്‌. പിന്നീട്‌ സ്കോർ 323ൽ നിൽക്കെ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു.
സ്കോർ പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക്‌ തുടക്കത്തിലെ വിക്കറ്റ്‌ നഷ്ടമായി. കഴിഞ്ഞ ഇന്നിംഗ്സിലെ സെഞ്ച്വറി വീരൻ എൽഗറിനെ ജഡേജ പുറത്താക്കുകയായിരുന്നു.
രണ്ട്‌ ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയതോടെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറായി രോഹിത്‌ ശർമ മാറി. 1978ൽ സുനിൽ ഗവസ്കറാണ്‌ ഈ നേട്ടം ഇതിന്‌ മുമ്പ്‌ സ്വന്തമാക്കിയത്‌. ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡും രോഹിത്‌ ശർമ സ്വന്തം പേരിലാക്കി. 13 സിക്സറുകളാണ്‌ താരം നേടിയത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!