ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക്‌ പടുകൂറ്റൻ ജയം. 203 റൺസിനാണ്‌ ഇന്ത്യ പ്രോട്ടീസിനെ കീഴടക്കിയത്‌. ഇന്ത്യക്കായി അഞ്ച്‌ വിക്കറ്റ്‌ നേടിയ പേസർ മുഹമ്മദ്‌ ഷമിയുടെയും നാല്‌ വിക്കറ്റ്‌ വീഴ്ത്തിയ സ്പിന്നർ ജഡേജയുടേയും ബൗളിംഗ്‌ പ്രകടനമാണ്‌ നിർണായകമായത്‌.
ഇന്ത്യ ഉയർത്തിയ 395 റൺസ്‌ പിന്തുടർന്ന സന്ദർശകർക്ക്‌ ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ്‌ മികവ്‌ പുറത്തെടുക്കാനായില്ല. 191 റൺസ്‌ മാത്രമാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ നേടാനായത്‌. 39 റൺസെടുത്ത മാർക്രം, 56 റൺസ്‌ നേടിയ പിഡിറ്റ്‌, 49 റൺസുമായി പുറത്താകാതെ നിന്ന മുത്തുസാമി എന്നിവർക്ക്‌ മാത്രമാണ്‌ ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങാനായത്‌.
ആദ്യ ഇന്നിംഗ്‌സിൽ ഇരട്ട സെഞ്ച്വറി നേടിയ മായങ്ക്‌ അഗർവാൾ, രണ്ട്‌ ഇന്നിംഗ്‌സിലും സെഞ്ച്വറി കണ്ടെത്തിയ രോഹിത്‌ ശർമ, ആദ്യ ഇന്നിംഗ്‌സിൽ ഏഴ്‌ വിക്കറ്റ്‌ നേടിയ ആർ.അശ്വിൻ എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യയുടെ വിജയം അനായാസമാക്കി. രോഹിത്‌ ശർമയാണ്‌ മാൻ ഓഫ്‌ ദ മാച്ച്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!