മികച്ച തുടക്കം കണ്ടെത്തി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യം ബാറ്റ്‌ ചെയ്യുന്ന ഇന്ത്യ മൂന്ന് വിക്കറ്റ്‌ നഷ്ടത്തിൽ 273 റൺസ്‌ നേടിക്കഴിഞ്ഞു. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കോഹ്‌ലിയും രഹാനെയുമാണ്‌ ക്രീസിൽ.
തുടക്കത്തിൽ തന്നെ 14 റൺസെടുത്ത ഓപ്പണർ രോഹിത്‌ ശർമയെ നഷ്ടമായെങ്കിലും മായങ്ക്‌ അഗർവാളും പൂജാരയും ഇന്ത്യൻ ബാറ്റിംഗ്‌ ചലിപ്പിച്ചു. കഴിഞ്ഞ കളിയിൽ ഡബിൾ സെഞ്ച്വറി കണ്ടെത്തിയ അഗർവാൾ ഇത്തവണ സെഞ്ച്വറി നേടിയാണ്‌ പുറത്തായത്‌. 108 റൺസ്‌ നേടിയ അഗർവാളിന്‌ മികച്ച പിന്തുണ നൽകിയ പൂജാര 58 റൺസ്‌ കണ്ടെത്തി. കോഹ്‌ലി 63ഉം രഹാനെ 18ഉം റൺസ്‌ നേടിക്കഴിഞ്ഞു.
ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്‌ കാഗിസോ റബാദയാണ്‌. രോഹിതിനെ വിക്കറ്റ്‌ കീപ്പർ ഡി കോക്കിന്റെ കൈകളിലെത്തിച്ച റബാദ പൂജാരയേയും മായങ്കിനേയും ഡു പ്ലെസിസിന്റെ കൈകളിലും എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!