സിറിയയെ തളച്ച്‌ ഇന്ത്യ

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ സിറിയയെ സമനിലയിൽ തളച്ച്‌ ഇന്ത്യ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ്‌ സമനില പാലിച്ചത്‌. ഫൈനലിലെത്താൻ വിജയം അനിവാര്യമായിരുന്ന സിറിയ ഇതോടെ ഫൈനൽ കാണാതെ പുറത്തായി.

മൽസരത്തിൽ ഇന്ത്യയാണ്‌ ആദ്യം ലീഡ്‌ നേടിയത്‌. അനിരുദ്ധ്‌ ഥാപ്പയുടെ കോർണർ ഹെഡറിലൂടെ യുവ താരം നരേന്ദർ ഗെലോട്ട്‌ വലയിലെത്തിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ വേണ്ടി കിണഞ്ഞ്‌ ശ്രമിച്ച സിറിയക്ക്‌ 76ആം മിനുട്ടിൽ പെനാൽട്ടി ലഭിച്ചു. കിക്കെടുത്ത സിറിയൻ ക്യാപ്റ്റൻ ഫിറാസ്‌ അൽ ഖാത്തിബ്‌ പിഴവുകളില്ലാതെ പന്ത്‌ വലയിലെത്തിച്ചു. പിന്നീട്‌ നിരന്തരം സിറിയ ആക്രമണം അഴിച്ച്‌ വിട്ടെങ്കിലും ഇന്ത്യ ഗോൾ വഴങ്ങാതെ പിടിച്ച്‌ നിന്നു. ഇടക്ക്‌ കൗണ്ടർ അറ്റാക്കുകളിലൂടെ ഇന്ത്യ കളി മെനയാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഫൈനലിൽ നോർത്ത്‌ കൊറിയയും താജിക്കിസ്ഥാനും ഏറ്റുമുട്ടും. ജൂലൈ 19നാണ്‌ ഫൈനൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!