ലോകകപ്പിൽ ഇന്ത്യ ഓറഞ്ചണിയും

മെയ് 30 ന് ഇംഗ്ലണ്ടിലാരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഓറഞ്ച് ജേഴ്‌സിയും. പരമ്പരാഗതമായ നീല ജേഴ്‌സിക്കൊപ്പം രണ്ടാം ജേഴ്‌സിയായി ഓറഞ്ചടങ്ങിയ കിറ്റുമായാവും ഇന്ത്യ ക്രിക്കറ്റ് ലോകം കയ്യിലൊതുക്കാനിറങ്ങുക. ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ജേഴ്‌സി നീലയായതിനാൽ ഐസിസി ആണ് രണ്ടാം ജേഴ്‌സി എന്ന ആശയം മുന്നോട്ട് വെച്ചത്.

ഫുട്ബോളിലേതിന് സമാനമായി ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാകും രാജ്യങ്ങൾ ജേഴ്‌സി അണിയുക. മത്സരങ്ങളൊക്കെയും അരങ്ങേറുന്നത് ഇംഗ്ലണ്ടിലാണെങ്കിലും ഓരോ രാജ്യങ്ങൾക്കും ഹോം ജേഴ്‌സി അണിയാനുള്ള അവസരമുണ്ടാകും. ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെ എവേ ജേഴ്‌സിയിൽ ഇറങ്ങുന്ന ഇന്ത്യ ശ്രീലങ്കക്കെതിരെ നീലയിട്ടാവും കളിക്കാനിറങ്ങുക. പുതിയ ജേഴ്‌സി ഇതുവരെ പ്രകാശനം ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കൈകളിലും പിൻഭാഗത്തും ഓറഞ്ചും മുന്നിൽ നീലയുമുള്ളതാവും ജേഴ്‌സിയെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!