ഫെഡറർ വീണു, ഇന്ത്യൻ വെൽസ്‌ മാസ്റ്റേഴ്‌സ്‌ തൈമിന്‌

ഇന്ത്യൻ വെൽസ്‌ കിരീടം ഡൊമിനിക്‌ തൈമിന്‌. ഫൈനലിൽ റോജർ ഫെഡററെ വീഴ്ത്തിയാണ്‌ തൈം ചാമ്പ്യനായത്‌. ഇന്ത്യൻ വെൽസിന്റെ ഫൈനലിൽ ഫെഡററുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്‌.

സ്കോർ: 3-6, 6-3, 7-5

റാഫേൽ നദാലിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയ ഫെഡറർ ആദ്യ സെറ്റ്‌ നേടിയെങ്കിലും പിന്നീട്‌ പിടിച്ച്‌ നിൽക്കാനായില്ല. വിജയത്തോടെ തൈം തന്റെ കരിയർ ബെസ്റ്റായ നാലാം റാങ്കിലെത്തി. ഓസ്‌ട്രിയക്കാരനായ തൈമിന്റെ ആദ്യ മാസ്റ്റേഴ്‌സ്‌ കിരീടമാണിത്‌.
വനിതാ സിംഗിൾസിൽ കാനഡയുടെ ബിയാങ്ക ആൻഡ്രെസ്കു ചാമ്പ്യനായി. ഫൈനലിൽ ജർമൻ താരമായ ആഞ്ചെലിക്വെ കെർബറിനെ 6-4, 3-6, 6-4 എന്ന സ്കോറിനാണ്‌ ബിയാങ്ക കീഴടക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!