ഇന്ത്യൻ വെൽസ്‌ ഓപ്പണിൽ കരുത്ത്‌ തെളിയിച്ച്‌ ഇന്ത്യൻ താരം

ഇന്ത്യൻ വെൽസ്‌ ഓപ്പൺ ടെന്നിസിൽ ലോക പതിനെട്ടാം റാങ്കുകാരനെ അട്ടിമറിച്ച്‌ ഇന്ത്യൻ താരം പ്രജ്‌നേഷ്‌ ഗുണേശ്വരൻ. രണ്ടാം റൗണ്ടിൽ നിക്കൊളാസ്‌ ബസിലഷ്‌വിലിയെയാണ്‌ 6-4, 6-7, 7-6 എന്ന സ്‌കോറിന്‌ പ്രജ്‌നേഷ്‌ കീഴടക്കിയത്‌. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്‌.

ആദ്യ മൽസരത്തിൽ ഫ്രാൻസിന്റെ ബെനോയ്റ്റ്‌ പൈറിനെ കീഴടക്കിയാണ്‌ താരം രണ്ടാം റൗണ്ടിലെത്തിയത്‌. നിലവിൽ 97ആം റാങ്കുകാരനായ പ്രജ്‌നേഷ്‌ മൂന്നാം റൗണ്ടിൽ ഇവോ കാർലോവിച്ചിനെയാണ്‌ നേരിടുക. മാസ്റ്റേഴ്‌സ്‌ ലെവലിൽ താരത്തിന്റെ ആദ്യ ടൂർണമെന്റാണിത്‌. മറ്റൊരു ഇന്ത്യൻ താരമായ റോഹൻ ബൊപ്പണ്ണ ഷാപ്പലോവുമൊത്ത്‌ ഡബിൾസിൽ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!