ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾ

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ഏകദിന മൽസരത്തിൽ ഇന്ത്യൻ വനിതാ ടീമിന്‌ തകർപ്പൻ ജയം. എട്ട്‌ വിക്കറ്റിനാണ്‌ സന്ദർശകരെ ഇന്ത്യ തകർത്തത്‌. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഓപ്പണർ പ്രിയ പൂനിയ നേടിയ 75 റൺസാണ്‌ ടീമിന്റെ ജയത്തിൽ നിർണായകമായത്‌.
സ്കോർ : ദക്ഷിണാഫ്രിക്ക -164/10 (45.1)
ഇന്ത്യ – 165/2 (41.4)
ആദ്യം ബാറ്റ്‌ ചെയ്ത ദക്ഷിണാഫ്രിക്കക്കായി 54 റൺസെടുത്ത മരിസാൻ കാപ്പ്‌, 39 റൺസ്‌ നേടിയ ലോറ എന്നിവർക്ക്‌ മാത്രമാണ്‌ തിളങ്ങാനായത്‌. മൂന്ന് വിക്കറ്റ്‌ നേടി ജുലൻ ഗോസ്വാമി തിളങ്ങിയപ്പോൾ ശിഖ പാണ്ഡെ, എക്ത ബിഷ്ട്‌, പൂനം യാദവ്‌ എന്നിവർ രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അനായാസം ലക്ഷ്യം കണ്ടു. ഓപ്പണർമാരായ പ്രിയ പൂനിയയും ജമീമ റോഡ്രിഗ്രസും മികച്ച കൂട്ടുകെട്ട്‌ പടുത്തുയർത്തി. 55 റൺസ്‌ നേടി ജമീമ പുറത്തായെങ്കിലും പ്രിയ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു . പ്രിയ പൂനിയയാണ്‌ കളിയിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!