ഐപിഎൽ 2019 : വേദി തീരുമാനമായി

ആതിഥ്യമരുളുന്ന രാജ്യമേതാവുമെന്ന ആഴ്ചകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമം. ഈ വർഷം തന്നെ ലോക്സഭാ തിരഞ്ഞെടുപ്പും അരങ്ങേറുന്നതിനാൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ടൂർണമെന്റ് സൗത്താഫ്രിക്കയിലേക്ക് മാറ്റിയേക്കുമെന്ന വാർത്തകൾ ഉയർന്നിരുന്നുവെങ്കിലും ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബിസിസിഐ.

മാർച്ച്‌ 23 ന് ഉദ്‌ഘാടന മത്സരം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുഴുവൻ ഫിക്സ്ചറും ഫൈനൽ മത്സരത്തിന്റെ തീയതിയും ബിസിസിഐ ഇതുവരെ തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന്റെ ദിവസം നിശ്ചയിക്കപ്പെട്ടതിന് ശേഷം മാത്രമേ ടൂർണമെന്റിന്റെ പന്ത്രണ്ടാം പതിപ്പിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ എന്നും ബിസിസിഐ അറിയിച്ചു. പതിവ് ഹോം എവേ മത്സരരീതിക്ക് പകരം പുത്തൻ പരീക്ഷണങ്ങളും ഈ വർഷം ഐപിഎല്ലിൽ ഉണ്ടാവുമെന്നാണ് സൂചനകൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!