യുവന്റസ്‌ ഇറ്റാലിയൻ ലീഗ്‌ ചാമ്പ്യന്മാർ

ഇറ്റാലിയൻ ലീഗിൽ യുവന്റസിന്‌ കിരീടധാരണം. ഫിയൊറന്റീനയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക് കീഴടക്കിയാണ് ലീഗിൽ അഞ്ച്‌ മൽസരങ്ങൾ ബാക്കി നിൽക്കെ യുവന്റസ്‌ ചാമ്പ്യന്മാരായി മാറിയത്.

മൽസരത്തിൽ ആതിഥേയരെ ഞെട്ടിച്ച്‌ കൊണ്ട്‌ ഫിയോറന്റീനയാണ്‌ ആദ്യം ലീഡെടുത്തത്‌. പ്രതിരോധ താരം മിലെൻകോവിച്ചാണ്‌ ആറാം മിനിറ്റിൽ ഗോൾ നേടിയത്‌. 37ആം മിനുട്ടിൽ പിയാനിച്ചിന്റെ കോർണറിന്‌ തല വെച്ച്‌ അലക്‌സ്‌ സാൻഡ്രൊ സമനില ഗോൾ കണ്ടെത്തി. 53ആം മിനുട്ടിൽ യുവന്റസ്‌ ലീഡെടുത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ ബോക്‌സിലേക്ക്‌ നീട്ടിയ പന്ത്‌ തടയാനുള്ള ഫിയൊറന്റീന താരം പെസല്ലയുടെ ശ്രമം സെൽഫ്‌ ഗോളിൽ കലാശിക്കുകയായിരുന്നു. ഫിയോറന്റീനയുടെ രണ്ട്‌ ശ്രമങ്ങൾക്ക്‌ ഗോൾ പോസ്റ്റ്‌ വില്ലനാവുകയും ചെയ്തതോടെ വിജയം യുവന്റസിനൊപ്പമായി. 33 മൽസരങ്ങളിൽ നിന്ന് 87 പോയിന്റ്‌ നേടിയാണ്‌ യുവന്റസ്‌ ലീഗ്‌ പട്ടം ഉറപ്പിച്ചത്‌. രണ്ടാം സ്ഥാനത്തുള്ള നാപ്പോളിക്ക്‌ 32 മൽസരങ്ങളിൽ നിന്ന് 67 പോയിന്റ്‌ മാത്രമാണുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!