ദേവനന്ദ കെ

ഇന്ത്യയുടെ കായികഭൂപടത്തിൽ എന്നും വ്യക്തമായൊരിടം രേഖപ്പെടുത്താൻ കേരളത്തിന് കഴിയാറുണ്ട്. അത്ലറ്റിക്‌സടക്കമുള്ള കായിക ഇനങ്ങളിൽ രാജ്യത്തിന് മേൽവിലാസം നേടിക്കൊടുക്കുന്നതിൽ കേരളം വഹിച്ച പങ്ക് ചെറുതല്ല. പ്രതിഭകളാൽ സമൃദ്ധമായ കേരളത്തിന്റെ കായികപാരമ്പര്യത്തിലേക്ക് നടന്നുകയറുകയാണ് ദേവനന്ദയെന്ന കൊച്ചുമിടുക്കി.

ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ഒന്നിലധികം ഇനങ്ങളിൽ ദേവനന്ദ തന്റെ വരവറിയിച്ചുകഴിഞ്ഞു. തൈക്കാണ്ടോ, സെപക്താക്രോ എന്നീ ഇനങ്ങളിൽ സംസ്ഥാനത്തെ ഇതിനോടകം പ്രതിനിധീകരിച്ച താരം ഹർഡിൽസിലും ലോങ്ങ്ജംപിലും മികവ് തെളിയിച്ചിട്ടുണ്ട്.

പഠനം ,കുടുംബം

വസന്തൻ ,ലിഷിത ദമ്പതികളുടെ മകളായി 2004 സെപ്റ്റംബർ 20 ന് ജനിച്ച ദേവനന്ദ സെയിന്റ് മൈക്കിൾസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്‌. അമൽവസന്ത് സഹോദരനാണ്. മാങ്കാവിൽ സ്ഥിതിചെയ്യുന്ന ലൂണ (സ്റ്റാം) അക്കാദമിയിൽ ഹരിദാസ് കുന്നത്തിന് കീഴിലാണ് താരം പരിശീലനം നടത്തുന്നത്.

നേട്ടങ്ങൾ

തൈക്കാണ്ടോ

സബ് ജൂനിയർ സ്കൂൾ തൈക്കാണ്ടോ ചാമ്പ്യൻഷിപ്പ്
ജില്ലാതലത്തിൽ സ്വർണ്ണം
സംസ്ഥാനതലത്തിൽ സ്വർണ്ണം (കോട്ടയം)
ദേശീയ തലത്തിൽ വെള്ളി (മധ്യപ്രദേശ്)

സ്കൂൾ ചാമ്പ്യൻഷിപ്പ് 2015 -16
ജില്ലാതലത്തിൽ സ്വർണ്ണം
സംസ്ഥാനതലത്തിൽ സ്വർണ്ണം (മാഹി)
ദേശീയതലത്തിൽ വെള്ളി (മഹാരാഷ്ട്ര)

സബ് ജൂനിയർ തൈക്കാണ്ടോ ചാമ്പ്യൻഷിപ്പ് 2013 ( അമേച്വർ )
ജില്ലാതലത്തിൽ സ്വർണ്ണം
സംസ്ഥാനതലത്തിൽ വെള്ളി (ഗുരുവായൂർ)

സബ്‌ ജൂനിയർ തൈക്കാണ്ടോ ചാമ്പ്യൻഷിപ്പ് 2014
ജില്ലാതലത്തിൽ സ്വർണ്ണം
സംസ്ഥാനതലത്തിൽ സ്വർണ്ണം (ഇടുക്കി)

സെപക്താക്രോ

സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പ് 2017 (ആന്ധ്ര)
സബ്ജൂനിയർ ടീം ക്യാപ്റ്റൻ

നാഷണൽ ചാമ്പ്യൻഷിപ്പ് 2018
കേരള ടീം അംഗം

സബ് ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കലം

അത്‌ലറ്റിക്‌സ്

സബ് ജില്ല ഹർഡിൽസ് , റിലേ എന്നിവയിൽ സ്വർണ്ണം
ലോങ്ങ് ജമ്പിൽ വെങ്കലം

വിലാസം

ദേവനന്ദ കെ
കണ്ടിയിൽ ഹൗസ്
കാട്ടിൽപീടിക

വെങ്ങളം (po)
കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!