സുബ്രതോ കപ്പിൽ കേരള ടീം ക്വാർട്ടറിൽ

സുബ്രതോ മുഖർജി ദേശീയ ടൂർണമെന്റിൽ ചേലേമ്പ്ര എൻ.എൻ.എം.എച്ച്‌.എസ്‌.എസ്‌ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ലീഗിലെ അവസാന മൽസരത്തിൽ സായ്‌ കൊൽക്കത്തയെ എതിരില്ലാത്ത ഒരു ഗോളിന്‌ പരാജയപ്പെടുത്തിയാണ്‌ ചേലേമ്പ്ര സ്കൂൾ ക്വാർട്ടറിലെത്തിയത്‌.

ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്‌ ചേലേമ്പ്ര എൻ.എൻ.എം.എച്ച്‌.എസ്‌.എസാണ്‌. സായ്‌ കൊൽക്കത്തക്കെതിരെ അറുപത്തിനാലാം മിനുട്ടിൽ ബാവു നിഷാദാണ്‌ നിർണായക ഗോൾ നേടിയത്‌. ലീഗിലെ എല്ലാ മൽസരങ്ങളും വിജയിച്ചാണ്‌ കേരള ടീം ക്വാർട്ടറിലേക്ക്‌ മുന്നേറിയത്‌.

Leave a Reply

Your email address will not be published. Required fields are marked *