സുബ്രതോ കപ്പ്‌ : കേരള ടീം സെമിയിൽ

ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ്‌ ടൂർണമെന്റിൽ കേരളം സെമിയിലെത്തി. അണ്ടർ 17 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന മലപ്പുറം ചേലേമ്പ്ര എൻ.എം.എച്ച്‌.എസ്‌.എസാണ്‌ സെമിയിലെത്തിയത്‌. ശക്തരായ റിലയൻസ്‌ യൂത്ത്‌ ടീമിനെ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്ക്‌ പരാജയപ്പെടുത്തിയാണ്‌ ടീം സെമിയിലെത്തിയത്‌. ഭാവുനിഷാദ്‌, അക്ഷയ് മണി എന്നീ താരങ്ങളാണ് ടീമിനായി വലകുലുക്കിയത്.

ടൂർണമെന്റിൽ ഒറ്റ ഗോൾ പോലും വഴങ്ങാതെയാണ്‌ ടീം സെമിയിലെത്തിയത്‌. എതിരാളികളുടെ വലയിൽ ഇത്‌ വരെയായി 13 ഗോളുകൾ ടീം നിക്ഷേപിച്ചു കഴിഞ്ഞു. അതേ സമയം കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രതിനിധീകരിച്ച്‌ ക്വാർട്ടർ കളിച്ച നിലമ്പൂർ പീവീസ്‌ സ്കൂൾ അഫ്‌ഗാനിസ്താൻ ടീമിനോട്‌ പരാജയപ്പെട്ട്‌ പുറത്തായി. പൊരുതിക്കളിച്ച ടീം എതിരില്ലാത്ത ഒരു ഗോളിനാണ്‌ പരാജയം സമ്മതിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!