ഇന്ത്യൻ വനിതാ ടീമിലിടം നേടി മിന്നു മണി

കേരള കായിക രംഗത്തിന്‌ അഭിമാനമായി ഇനി ഇന്ത്യൻ വനിതാ ടീമിലും മലയാളി സാന്നിധ്യം. വയനാട്‌ സ്വദേശിനി മിന്നു മണിയാണ്‌ ഇന്ത്യ എ ടീമിൽ ഇടം നേടിയത്‌. കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായാണ്‌ ഒരാൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെത്തുന്നത്‌. ബംഗ്ലദേശ്‌ പര്യടനത്തിലും പിന്നീട്‌ ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാ കപ്പിലും താരം കളിക്കും.
ഓൾ റൗണ്ടറായ മിന്നു മണി ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ്‌ ഇന്ത്യൻ ടീമിൽ ഇടം നേടിയത്‌. കേരള ടീം, ദക്ഷിണ മേഖലാ ടീം, ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ്‌ തുടങ്ങിയ ടീമുകൾക്കായെല്ലാം തിളങ്ങിയ താരം ഇംഗ്ലണ്ടിനെതിരെ ബോർഡ്‌ പ്രസിഡന്റ്‌സ്‌ ഇലവനായും ജഴ്‌സിയണിഞ്ഞു. ബാറ്റിംഗിൽ ഏറെ തിളങ്ങുന്ന മിന്നു ഓഫ്‌ ബ്രേക്ക്‌ ബൗളർ കൂടിയാണ്‌.
കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്റെ മികച്ച വനിതാ താരത്തിനുള്ള അവാർഡടക്കം ഒട്ടനവധി നേട്ടങ്ങൾ കരസ്ഥമാക്കിയ മിന്നു മണി മാനന്തവാടി സ്വദേശികളായ മണിയുടേയും വസന്തയുടേയും മകളാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!