കോവളം ഫുട്ബോൾ അക്കാദമി ഇനി അങ്ങാടിക്കടവിലും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സനലിന്റെയും fc dallas (USA) ക്ലബിന്റെയും ഇന്ത്യയിലെ അംഗീകൃത സെന്ററായ കോവളം ഫുട്ബോൾ അക്കാദമിയുടെ സേവനം ഇനി കണ്ണൂർ ജില്ലയിലും. കേരളത്തിന്റെ നാനാഭാഗത്ത് നിന്നും കഴിവുള്ള കളിക്കാരെ കണ്ടുപിടിക്കുവാൻ വേണ്ടിയും അവർക്ക് മികച്ച പരിശീലനത്തിലൂടെ പ്രമുഖ ടീമുകളിലേക്ക് വഴിതുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കോവളം ഫുട്ബോൾ അക്കാദമി തിരുവനന്തപുരത്തിന് പുറത്ത് ആദ്യ കോച്ചിംഗ് സെൻറർ സോക്കർ 9 സ്പോർട്സ് ഫൗണ്ടേഷനുമായി ചേർന്ന് കണ്ണൂർ ജില്ലയിലെ അങ്ങാടിക്കടവ് ആരംഭിച്ചത്.

റവ. ഫാദർ ജോൺ മുല്ലക്കര കോച്ചിംഗ് സെൻറർ ഉദ്ഘാടനംചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കോവളം ഫുട്ബോൾ അക്കാദമിയുടെ മുഖ്യ പരിശീലകനും സന്തോഷ്ട്രോഫി ചാമ്പ്യനും AFC B badge ലൈസൻസ് കോച്ചുമായ എബിൻ റോസ് സംസാരിച്ചു. മികച്ച വിദേശ പരിശീലകരുടെ കീഴിൽ പരിശീലനം ലഭിക്കുവാൻ കുട്ടികളെ സജ്ജരാക്കുക എന്നതാണ് കേരളത്തിൻറെ പലഭാഗത്തും കോവളം ഫുട്ബോൾ അക്കാദമി ഇതുപോലുള്ള കോച്ചിംഗ് സെന്ററുകൾ സ്ഥാപിക്കാൻ കാരണം.

കുട്ടികൾക്കുള്ള കിറ്റ് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യൻ നിർവഹിച്ചു, ചടങ്ങിൽ സോക്കർ നയം സ്പോർട്സ് ഫൗണ്ടേഷൻ ചെയർമാൻ ഷൈജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു, സണ്ണി ഒറ്റപ്ലാക്കൽ, ജോൺ കൊച്ചു കരോട്ട് ,റാഫേൽ ജോർജ് ,സുജിത് കുമാർ, ഷാജി ജോസഫ് , ഷിന്റോ മാത്യു, സിജു കണ്ണംകുളം എന്നിവർ ആശംസകൾ നേർന്നു.

കൂടുതൽ വിവരങ്ങൾക്ക്

9846459039

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!