കോവളത്തിനായ് കളിക്കാം ; സെലക്ഷൻ ട്രയൽസ് 14 ന്

കേരളത്തിലെ പ്രമുഖ പ്രഫഷനൽ ക്ലബായ കോവളം എഫ്‌.സിയും സോക്കർ 9 സ്‌പോർട്‌സ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഫുട്ബോൾ അക്കാദമിയിലേക്ക്‌ സെലക്ഷൻ ട്രയൽസ്‌ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 14ന്‌ ശനിയാഴ്ച അങ്ങാടിക്കടവ്‌ എസ്‌.എച്ച്‌ ഗ്രൗണ്ടിൽ വെച്ചായിരിക്കും ട്രയൽസ്‌.

കോവളം എഫ്‌.സിയുടെ കണ്ണൂർ ജില്ലയിലെ അംഗീകൃത സബ്‌ സെന്ററാണ്‌ സോക്കർ 9 സ്പോർട്‌സ്‌ ഫൗണ്ടേഷൻ. കോവളം ഫുട്ബോൾ അക്കാദമി ചീഫ്‌ കോച്ച്‌ എബിൻ റോസ്‌, ഗ്രാസ്‌ റൂട്ട്‌ ട്രയിനർ അഭിലാഷ്‌ എന്നിവരാകും ട്രയൽസിന്‌ നേതൃത്വം നൽകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ കോവളം ഫുട്ബോൾ അക്കാദമിയിലേക്ക്‌ പ്രവേശനത്തിനായി പരിശീലനം നൽകുന്നതാണ്‌. കേരള പ്രീമിയർ ലീഗ്‌, ജൂനിയർ ഐ ലീഗ്‌ തുടങ്ങിയ ടൂർണമെന്റുകളിൽ കളിക്കാനും മികച്ച താരങ്ങൾക്ക്‌ അവസരമുണ്ടായിരിക്കും.

വിശദ വിവരങ്ങൾക്ക്‌ :

9846 459 039, 8157 000 202

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!