എഫ്‌സി തൃശ്ശൂരും പിന്മാറി, കെപിഎൽ പ്രതിസന്ധിയിലേക്ക്

കേരള ഫുട്ബോൾ അസോസിയേഷന്റെ പിടിപ്പുകേടിൽ പ്രതിഷേധിച്ച്‌ മറ്റൊരു ടീം കൂടി കേരള പ്രീമിയർ ലീഗിൽ നിന്ന് പിന്മാറി. എഫ്‌.സി തൃശൂരാണ്‌ കെ.പി.എല്ലിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്‌. സെമിഫൈനലിനരികെ എത്തിയ ശേഷമാണ്‌ ടീമിന്റെ പിന്മാറ്റം.

കെ.പി.എല്ലിൽ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ടീമാണ്‌ എഫ്‌.സി തൃശൂർ. ക്വാർട്‌സ്‌ എഫ്‌.സി, എസ്‌.ബി.ഐ എന്നീ ടീമുകൾ നേരത്തെ പിന്മാറിയിരുന്നു. അനന്തമായി നീളുന്ന ടൂർണമെന്റ്‌ ടീമിന്‌ ലാഭകരമല്ല എന്ന കാരണത്താലാണ്‌ എഫ്‌ സി തൃശൂർ പിന്മാറുന്നത്‌. ടൂർണമെന്റ്‌ ഇനിയും നീളാനിടയുള്ളതിനാൽ താരങ്ങളുടെ പ്രതിഫലം അടക്കമുള്ള കാര്യങ്ങളിൽ ടീം പ്രതിസന്ധിയിലാണെന്ന് ടീം അധികൃതർ വ്യക്തമാക്കി. 2016-17 സീസണിലെ റണ്ണേഴ്‌സ്‌ അപ്പായ എഫ്‌.സി തൃശൂർ കൂടി പിന്മാറിയതോടെ കൂടുതൽ പ്രതിസന്ധിയിലേക്കാണ്‌ കെ.പി.എൽ നീങ്ങുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!