ഗോകുലം വീണു, ഇന്ത്യൻ നേവിക്ക്‌ കെ.പി.എൽ കിരീടം

കേരള പ്രീമിയർ ലീഗിൽ ഇന്ത്യൻ നേവി ചാമ്പ്യന്മാർ. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌.സിയെ കീഴടക്കിയാണ്‌ ഇന്ത്യൻ നേവി കിരീടം ചൂടിയത്‌. പെനാൽട്ടി ഷൂട്ട്‌ ഔട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത്‌ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

കോഴിക്കോട്‌ നടന്ന ഫൈനൽ മൽസരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളൊന്നും നേടാനായില്ല. മൽസരത്തിന്റെ 78ആം മിനുട്ടിൽ ഇന്ത്യൻ നേവിയാണ്‌ ആദ്യം ലീഡെടുത്തത്‌. പെനാൽട്ടിയിലൂടെ ബ്രിട്ടോ നേവിയെ മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനുട്ടിൽ തന്നെ ഗോകുലത്തിനനുകൂലമായി പെനാൽട്ടി ലഭിച്ചു. കിക്കെടുത്ത സബാ പിഴവുകളില്ലാതെ സമനില ഗോൾ കണ്ടെത്തി. പിന്നീട്‌ ഇരുടീമുകളും തുല്യത പാലിച്ചതോടെ കളി ഷൂട്ട്‌ ഔട്ടിലേക്ക്‌ നീണ്ടു. ഷൂട്ട്‌ ഔട്ടിൽ രണ്ട്‌ ടീമുകളും 4 വീതം ഗോളുകൾ കണ്ടെത്തിയതോടെ വിജയികളെ കണ്ടെത്താനായി സഡൻ ഡെത്തിലേക്ക്‌ കളി നീണ്ടു. സഡൻ ഡെത്തിൽ ഗോകുലത്തിന്‌ പിഴച്ചതോടെ പ്രഥമ സീസണിൽ തന്നെ ഇന്ത്യൻ നേവി കിരീടം ചൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!