കളി ഇനി കളറാകും

മാരിക്കാറ് മാനത്തുരുണ്ടുകൂടുമ്പോഴേ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ആശങ്ക പടരും. എന്നാൽ ഫുട്‍ബോളിന് മഴയൊരനുഭൂതിയാണ്. കാല്പന്തിന്റെ കളിത്തോഴനാണ് മഴ. മറ്റേത് സാഹചര്യത്തിൽ പന്തുതട്ടുന്നതിനേക്കാളും മഴയത്ത് കളിച്ചുതിമിർക്കാനാണ് ഫുട്ബോൾ പ്രേമികൾക്കിഷ്ടം. അതുകൊണ്ടുതന്നെയാണ് തങ്ങളുടെ കൃതിമ ടർഫിൽ മഴ മഴവില്ല് വിരിക്കണമെന്ന് മുൻ കേരള ഫുട്ബോൾ ടീം ഗോൾകീപ്പർ സക്കീർ ഹുസൈനും, സഹ ഉടമയായ അസ്റ്റേറ ബിൽഡേഴ്സിന്റെ ഡയറക്ടറും എഞ്ചിനീയറുമായ ജംഷീർ അലിയും ചേർന്ന് തീരുമാനിച്ചതും. അനുദിനം അനവധി ടർഫുകളുയരുന്ന കോഴിക്കോടൻ മണ്ണിൽ വ്യത്യസ്തത കൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് ലാലിഗ ഫുട്ബോൾ ടർഫ്. തൊണ്ടയാട് ബൈപ്പാസിൽ കോപ്പർ ഫോളിയ ഹോട്ടലിനടുത്തായി തലയെടുപ്പോടെ നിൽക്കുന്ന, മലബാറിലെ ഏറ്റവും വലിയ ടർഫായ ലാലിഗ, ഡിസംബർ 7 മുതലാണ് പ്രവർത്തനമാരംഭിക്കുന്നത്.

ചൂടും ചൂരും നിറഞ്ഞ കളിക്കിടെ കുളിരേകാൻ പെയ്യിക്കുന്ന മഴക്കൊപ്പം മറ്റനവധി സവിശേഷതകളും ലാലിഗയ്ക്ക് അവകാശപ്പെടാനുണ്ട്. ടർഫിൽ അരങ്ങേറുന്ന ഓരോ മത്സരവും അടുത്തായി തയ്യാറാക്കിയിട്ടുള്ള ബിഗ് സ്‌ക്രീനിലൂടെ കാണാനുള്ള അവസരവും, ഒപ്പം തങ്ങളുടെ കളിയുടെ മുഴുനീള വീഡിയോ ക്ലിപ്പും ടർഫിലെത്തുന്നവർക്ക് സ്വന്തമാക്കാം. മത്സരമാസ്വദിക്കാൻ നൂറോളം പേർക്ക് ഒരുമിച്ചിരിക്കാവുന്ന ഗ്യാലറിയും, കുടുംബത്തിനൊപ്പം കാപ്പി നുണയാനുള്ള കഫ്റ്റീരിയയും ലാലിഗയെ വേറിട്ട് നിർത്തുന്നു. എയർ കണ്ടീഷനിങ് ചെയ്ത ഡ്രസിങ് റൂമും പ്ലേ സ്റ്റേഷൻ അരീനയും തയ്യാറാക്കപ്പെട്ടിട്ടുള്ള ലാലിഗയിൽ കുട്ടികൾക്കായി ജംപിങ് പിറ്റടങ്ങിയ പാർക്കുമുണ്ട്. ജില്ലയിലെ ഏറ്റവും തിരക്കേറിയ പാതയായ ബൈപ്പാസിൽ നിലകൊള്ളുന്നത് കൊണ്ട് തന്നെ മികച്ച പാർക്കിങ് സൗകര്യങ്ങളും ലാലിഗ കാൽപ്പന്ത് പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും

6269080808, 9037075100, 9995559995

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!