ഗോളടിച്ച് മേയർ, ലാലിഗയ്ക്ക് വർണ്ണാഭമായ തുടക്കം

കോഴിക്കോട് : ആധുനിക സൗകര്യങ്ങളോട് കൂടിയ തൊണ്ടയാട്‌ ബൈപാസിലെ ലാലിഗ സോക്കർ ടർഫ് ഗ്രൗണ്ടിലെ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു. ലാലിഗ ലോഗോ പ്രകാശനം എംകെ രാഘവൻ എംപി ജംഷീർ അലി, സക്കീർഹുസൈൻ എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. വാർഡ് കൗൺസിലർ എംപി സുരേഷ് അധ്യക്ഷതവഹിച്ചു.

അഡ്വക്കറ്റ് പി എം സുരേഷ് ബാബു അഡ്വക്കറ്റ് p സിദ്ദിഖ് അഡ്വക്കറ്റ് കെ പ്രവീൺകുമാർ എൻ കെ അബ്ദുറഹ്മാൻ ടിവി ബാലൻ കെ സി അബു പി കിഷൻചന്ദ് പി മമ്മദ് കോയ ഈ വി ഉസ്മാൻ കോയ പി മാമു കോയ ഹാജി സ്ഫ്രീ വെള്ളയിൽ തുടങ്ങിയവർ പ്രസംഗിച്ചു. എം പി മമ്മദ് കോയ ഉപഹാരങ്ങൾ സമർപ്പിച്ചു.
തുടർന്നു നടന്ന സൗഹൃദ മത്സരത്തിൽ കോഴിക്കോട് മീഡിയ ടീം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കോർപ്പറേഷൻ കൗൺസിൽ ടീമിനെ പരാജയപ്പെടുത്തി.
മദ്രാസ് ബാക്കി യെസ് ബാങ്ക് വൈസ് പ്രസിഡണ്ട് പി സമീർ കളിക്കാരുമായി പരിചയപ്പെട്ടു. നോർത്ത് ട്രാഫിക് എസി രാജു കളിക്കാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!