ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ്‌ കോഴിക്കോട്ട്‌

ലെജന്റ്‌സ്‌ സ്‌പോർട്‌സ്‌ അക്കാദമി സമ്മർ കോച്ചിംഗ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. കോഴിക്കോട്‌ മലാപ്പറമ്പിലെ അക്കാദമി ഗ്രൗണ്ടിൽ മാർച്ച്‌ 29 മുതലാണ്‌ ക്യാമ്പ്‌ ആരംഭിക്കുന്നത്‌. ആറ്‌ വയസ്‌ മുതൽ 16 വയസ്‌ വരെയുള്ള കുട്ടികൾക്കാണ്‌ പരിശീലനം. വിദഗ്‌ധരുടെ മേൽനോട്ടത്തിലാണ്‌ ക്യാമ്പ്‌ നടക്കുക.

ബൗളിംഗ്‌ മെഷീനടക്കമുള്ള നൂതന സംവിധാനങ്ങളൊരുക്കിയാണ്‌ ക്രിക്കറ്റ്‌ പരിശീലനം. മുൻ കെ.സി.എ സീനിയർ അക്കാദമി പരിശീലകയായ അനു അശോകാണ്‌ ക്രിക്കറ്റ്‌ ക്യാമ്പിന്‌ നേതൃത്വം നൽകുന്നത്‌. കേരള അണ്ടർ-23 താരമായ രാഹുൽ സി യും സീനിയർ താരമായ അഞ്ജന പോളും ട്രെയിനർമാരായി കൂടെയുണ്ടാകും.
രഞ്ജി താരങ്ങളുടെ സാന്നിധ്യവും ക്യാമ്പ്‌ ഉറപ്പാക്കുന്നുണ്ട്‌. കൂടാതെ അണ്ടർ-19 ഇന്ത്യൻ താരമായ രോഹൻ എസ് കുന്നുമ്മലിന്റെ പിതാവ് സുശീൽ എസ് കുന്നുമ്മലും രക്ഷിതാക്കളോട് സംവദിക്കാൻ ക്യാമ്പിൽ ഉണ്ടാവും. വ്യക്തിഗത പരിശീലനത്തിനും അവസരം ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്ക്‌ യാത്രക്കായി വാഹന സൗകര്യവും അക്കാദമി ഒരുക്കിയിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക:

9895732062, 9037 093 456, 7034 446 669

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!