ലീഗുമായി ലെജന്റ്സ് വീണ്ടും

കോഴിക്കോട്‌ ജില്ലയിലേക്ക്‌ ക്രിക്കറ്റാവേശം വീണ്ടും വിരുന്നെത്തുന്നു. വൻവിജയമായ ആദ്യപതിപ്പിന് ശേഷം പ്രീമിയർ ലീഗിന്റെ രണ്ടാം സീസണുമായെത്തുകയാണ് ലെജന്റ്‌സ്‌ ക്രിക്കറ്റ്‌ അക്കാദമി. സെപ്റ്റംബർ 22 മുതലാണ്‌ ടൂർണമെന്റ്‌ ആരംഭിക്കുക.
ആറ്‌ ടീമുകളായിരിക്കും ഗ്രൂപ്പ്‌ ഘട്ടത്തിൽ ഏറ്റുമുട്ടുക. ഓരോ ടീമുകൾക്കും അഞ്ച്‌ വീതം മൽസരങ്ങൾ ലഭിക്കുകയും പോയിന്റ്‌ പട്ടികയിൽ മുന്നിലെത്തുന്ന ആദ്യ നാല്‌ ടീമുകൾ പ്ലേ ഓഫിലേക്ക്‌ പ്രവേശിക്കുകയും ചെയ്യും. ഓരോ ടീമിനും ഓരോ ഐക്കൺ താരവും ഉണ്ടായിരിക്കും. ലെജന്റ്‌സ്‌ അക്കാദമിയിലെ സ്ഥിര താരങ്ങളെ കോർത്തിണക്കിയാകും മൂന്ന് മാസത്തോളം നീണ്ട്‌ നിൽക്കുന്ന ടൂർണമന്റ്‌ സംഘടിപ്പിക്കുക എന്ന് സംഘാടകർ അറിയിച്ചു.

ടീമുകളും ഐക്കൺ താരങ്ങളും

ലെജന്റ്‌സ്‌ ബ്ലാസ്റ്റേഴ്‌സ്‌- ഷറഫു
ലെജന്റ്‌സ്‌ സിക്‌സേഴ്‌സ്‌- ദിപുൽ
ലെജന്റ്‌സ്‌ നൈറ്റ് റൈഡേഴ്‌സ് – ജഫീസ്
ലെജന്റ്‌സ്‌ റോയൽസ്‌ – ആസിഫ്‌
ലെജന്റ്‌സ്‌ സ്‌ട്രൈക്കേഴ്‌സ്‌ – ഷമീർ
ലെജന്റ്‌സ്‌ സൂപ്പർകിങ്‌സ് – കിഫിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!