ലെജന്റ്സ് ഇനി കക്കോടിയിലും

കക്കോടിയിലെ കാൽപ്പന്ത് പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പ് ഒടുവിലവസാനിക്കുന്നു. ഫിഫയുടെ അംഗീകാരം നേടിയ കൃത്രിമ പ്രതലവുമായെത്തുന്ന ലെജന്റ്സിന്റെ ഫുട്ബോൾ ടർഫിന്റെ പ്രവർത്തനം ഡിസംബർ 28ന് ആരംഭിക്കും. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള കൂട്ടർക്കായൊരുക്കുന്ന ഒരുപിടി പ്രദർശനമത്സരങ്ങളോടെയാണ് ലെജന്റ്സ് കക്കോടിയിൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത്. കഫ്റ്റീരിയ, പ്ലേ സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളും ഒപ്പം കളികഴിഞ്ഞ് ഓപ്പൺ ഷവറിൽ ഉന്മേഷം വീണ്ടെടുക്കാനുള്ള സജ്ജീകരണങ്ങളും ലെജന്റ്സ് ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനമത്സരങ്ങളിൽ ആദ്യത്തേത് മാധ്യമപ്രവർത്തകർ അണിനിരക്കുന്ന ടീമും ലെജന്റ്സ് അക്കാദമിയും തമ്മിലാണ്. പിന്നീട് നടക്കുന്ന മത്സരങ്ങളിൽ റെസിഡന്റ്‌സ് അസോസിയേഷനുകൾ തമ്മിലേറ്റുമുട്ടും. നാല്പത് വയസ് പിന്നിട്ടവർക്കായും ഒപ്പം വിദ്യാർത്ഥികൾക്കായും ലെജന്റ്സ് ആദ്യദിനത്തിൽ മത്സരങ്ങൾ ഒരുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

9037093456

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!