സ്കോർ ലൈൻ അക്കാദമി ടൂർണമെന്റ്‌ : എല്ലാ വിഭാഗത്തിലും സെമിയിലെത്തി ലൂക്ക അക്കാദമി

സ്കോർ ലൈൻ സോക്കർ അക്കാദമി സംഘടിപ്പിക്കുന്ന ആൾ കേരള സോക്കർ അക്കാദമി ഫുട്ബോൾ ടൂർണമെന്റിൽ ലൂക്ക സോക്കർ അക്കാദമി എല്ലാ വിഭാഗങ്ങളിലും സെമി ഫൈനലിൽ പ്രവേശിച്ചു. അണ്ടർ-12, അണ്ടർ-14, അണ്ടർ-16, അണ്ടർ-18 എന്നീ വിഭാഗങ്ങളിലാണ്‌ ലൂക്ക അക്കാദമി സെമിയിലെത്തിയത്‌.

കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ടൂർണമെന്റിൽ അണ്ടർ-18 വിഭാഗത്തിന്റെ ക്വാർട്ടറിൽ കാവുങ്ങൽ സോക്കർ സിറ്റി അക്കാദമിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ പരാജയപ്പെടുത്തിയാണ്‌ ലൂക്ക സോക്കർ അക്കാദമി സെമിയിലെത്തിയത്‌. അണ്ടർ-14 വിഭാഗത്തിൽ ആതിഥേയരായ സ്കോർ ലൈൻ അക്കാദമിയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക്‌ തോൽപിച്ച്‌ ലൂക്ക സെമിയിലെത്തി. അണ്ടർ -16 വിഭാഗത്തിൽ വൈ.എസ്‌.സി എടരിക്കോടിനെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയ ലൂക്ക അക്കാദമി അണ്ടർ-12 വിഭാഗത്തിൽ സ്കോർ ലൈൻ കോട്ടക്കലിനെ 3-0നും തകർത്തു. നാളെയാണ്‌ സെമി ഫൈനൽ മൽസരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!