ലൂക സോക്കർ കപ്പ്‌ : എം.എസ്‌.പി ജേതാക്കൾ

കൊണ്ടോട്ടി ലൂക സോക്കർ അക്കാദമി നടത്തിയ ആൾ കേരള അണ്ടർ-14 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എം.എസ്‌.പി മലപ്പുറം കിരീടം ചൂടി. ഫൈനലിൽ ആശ്രമം എഫ്‌.എ എറണാകുളത്തെയാണ്‌ പരാജയപ്പെടുത്തിയത്‌.

മൊറയൂർ വി.എച്ച്‌.എം.എച്ച്‌.എസ്‌ സ്കൂൾ മൈതാനത്ത്‌ നടന്ന ടൂർണമെന്റിൽ 18 ടീമുകളാണ്‌ പങ്കെടുത്തത്‌. ഫൈനലിൽ എതിരില്ലാത്ത അഞ്ച്‌ ഗോളിനാണ്‌ എം.എസ്‌.പി എതിരാളികളെ തകർത്തത്‌. സന്തോഷ്‌ ട്രോഫി താരം ജിയാദ്‌ സമ്മാനവിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!