മൻപ്രീത്‌ കൗറിന്‌ നാല്‌ വർഷം വിലക്ക്‌

ഏഷ്യൻ ഷോട്ട്പുട്ട്‌ ചാമ്പ്യൻ മൻപ്രീത്‌ കൗറിന്‌ ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയുടെ വിലക്ക്‌. 2017ൽ ഉത്തേജക മരുന്ന് പരിശോധനക്ക്‌ ഹാജരാകാത്തതിനാലാണ്‌ നാഡ താരത്തിന്‌ വിലക്കേർപ്പെടുത്തിയത്‌. നാല്‌ വർഷത്തെ വിലക്കാണ്‌ മൻപ്രീതിന്‌ മേൽ ചുമത്തിയത്‌.

2017 ജൂലൈ ഇരുപത്‌ മുതലാണ്‌ വിലക്കിന്റെ കാലാവധി ആരംഭിക്കുന്നത്‌.
2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോർഡോടെ താരം സ്വർണം നേടിയിരുന്നു. ഇത്‌ താരത്തിന്‌ നഷ്ടമായേക്കും. ആന്റി ഡോപ്പിംഗ്‌ അപ്പീൽ പാനലിന്‌ മുമ്പിൽ താരത്തിന്‌ അപ്പീൽ സമർപ്പിക്കാൻ അവസരമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!