മിതാലി രാജ് ട്വന്റി ട്വന്റിയിൽ നിന്ന് പാഡഴിച്ചു

ഇന്ത്യൻ ക്രിക്കറ്റ്‌ താരം മിതാലി രാജ്‌ ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പത്രക്കുറിപ്പിലൂടെയാണ്‌ മുൻ ക്യാപ്റ്റൻ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്‌.
ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ ട്വന്റി ട്വന്റി ക്യാപ്റ്റനായ മിതാലി 32 മൽസരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്‌. 2012, 2014, 2016 ലോകകപ്പുകളിലും ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു മിതാലി.
89 ട്വന്റി ട്വന്റി മൽസരങ്ങളിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞ താരം 2364 റൺസും നേടിയിട്ടുണ്ട്‌. 2000 ന്‌ മുകളിൽ റൺസ്‌ നേടിയ ഏക ഇന്ത്യൻ വനിതാ താരമാണ്‌ മിതാലി രാജ്‌. 2006ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ താരത്തിന്റെ അവസാന മൽസരം 2019 മാർച്ചിലായിരുന്നു. ഏകദിന മൽസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ താരത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!