കാണികൾ കളം കയ്യേറി, മൊറയൂർ സെവൻസ് നിർത്തിവെച്ചു

കാണികളും കളിക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് അഖിലേന്ത്യാ സെവൻസിലെ മൊറയൂർ കപ്പ് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ടൂർണമെന്റിന്റെ മൂന്നാംദിവസം നടന്ന മെഡിഗാഡ് അരീക്കോട് – ഫ്രണ്ട്സ് മമ്പാട് മത്സരത്തിനിടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

ഓഫ്‌സൈഡ് ഗോളുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് താരങ്ങൾ റഫറിക്കെതിരെ തിരിഞ്ഞതോടെയാണ് പ്രശ്‌നമാരംഭിച്ചത്. റഫറിയുടെ അടുത്തേക്ക് പാഞ്ഞടുത്ത താരങ്ങൾ കയ്യേറ്റം നടത്താനും മടിച്ചില്ല. ഇതിൽ പ്രകോപിതരായ കാണികൾ താരങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. ഏറെ വൈകാതെ മൈതാനത്ത് ചേരിതിരിഞ്ഞുള്ള രൂക്ഷമായ സംഘട്ടനം തന്നെ അരങ്ങേറി. തൽക്കാലത്തേക്ക് ടൂർണമെന്റ് നിർത്തിവെച്ച സെവൻസ് ഫുട്ബോൾ അസോസിയേഷൻ വൈകാതെ കൂടുതൽ കടുത്ത നടപടികൾ എടുത്തേക്കും.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!