ചെന്നൈയെ കീഴടക്കി മുംബൈ

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ മുംബൈക്ക് വിജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് മുംബൈ വിജയം കണ്ടെത്തിയത്. ഇതോടെ ടീം പോയിന്റ്സ് ടേബിളിൽ രണ്ടാംസ്ഥാനത്തേക്കുയർന്നു. 11 കളികളിൽ നിന്നും എട്ടാം തോൽവി വഴങ്ങിയ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതയും മത്സരത്തോടെ അവസാനിച്ചു.

കളിയിലുടനീളം എതിരാളികളേക്കാൾ ഒരുപടി മുന്നിൽ നിന്ന ആതിഥേയർ 27ആം മിനിറ്റിലാണ് ആദ്യഗോൾ നേടിയത്. ബാസ്റ്റോസിന്റെ പാസ് സ്വീകരിച്ച ഫെർണാണ്ടസ് ബോക്‌സിന് പുറത്തുനിന്നും കാർപറ്റ് ഡ്രൈവിലൂടെ വലകുലുക്കുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ലീഡുയർത്താൻ മുംബൈ താരം സൗഗുവിന് അവസരം ലഭിച്ചെങ്കിലും ക്രോസ്സ്ബാർ വില്ലനായി. രണ്ടാംപകുതിയിൽ ലഭിച്ച അടുത്ത അവസരം ഗോളാക്കി മാറ്റിയ സൗഗു തന്നെയാണ് മുംബൈയുടെ വിജയമുറപ്പിച്ചത്. തിരിച്ചുവരാനുള്ള ചെന്നൈയുടെ ശ്രമങ്ങളൊക്കെയും അമരീന്ദർ തട്ടിയകറ്റിയതോടെ ആശ്വാസഗോൾ കണ്ടെത്താൻപോലും മുൻ ചാമ്പ്യന്മാർക്ക് കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *