നാടിന്റെ അഭിമാനതാരങ്ങൾക്ക് ആദരം

ആസാമിൽ വെച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസ് ബോക്സിങ് മൽസരത്തിൽ മികച്ച പ്രകടനം നടത്തിയ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ആബിദിന്റെയും, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ടിന്റെയും, സ്കൂളിലെ അദ്ധ്യാപകരുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ അനാമിക, ആദിത്യ, അഭിനന്ദ് എന്നിവരാണ് ആസാമിൽ നേട്ടംകൊയ്തത്. ഗ്രാമപഞ്ചായത്തിന്റെ സ്വീകരണത്തിന് പിന്നാലെ കൊയിലാണ്ടി പുതിയ ബസ്റ്റാന്റിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാനും വിദ്യാർത്ഥികൾക്ക് അനുമോദനമർപ്പിച്ചു. ശേഷം പൂക്കാട്, തിരുവങ്ങൂർ ടൗണുകളിലെ ഓട്ടോകൂട്ടായ്മകളും താരങ്ങൾക്ക് സ്വീകരണമൊരുക്കി. താരങ്ങളെയും പരിശീലകരെയും ഡിസംബർ 7 ന് സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് തിരുവങ്ങൂർ സ്കൂൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!