നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്

പ്രഥമ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ ആതിഥേയരായ പോർച്ചുഗലിന് കിരീടം. കരുത്തരായ ഹോളണ്ടിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചാണ് പോർച്ചുഗൽ കിരീടത്തിൽ മുത്തമിട്ടത്. സ്വിട്സർലണ്ടിനെ ഷൂട്ടൗട്ടിൽ കീഴടക്കിയ ഇംഗ്ലണ്ട് നേരത്തേ മൂന്നാംസ്ഥാനം സ്വന്തമാക്കിയിരുന്നു

പോർചുഗലിനവകാശപ്പെട്ടതായിരുന്നു ആദ്യപകുതി. പറങ്കിപ്പട പോസ്റ്റിലേക്ക് തുരുതുരാ ഷോട്ടുകളുതിർത്തപ്പോൾ ഹോളണ്ട് മുന്നേറ്റനിര അമ്പേ പരാജയമായി. ഗോൾവല കാത്ത സില്ലെസെന്റെയും വാൻഡൈക്ക്-ഡിലിറ്റ് സഖ്യത്തിന്റെയും മികവൊന്നുകൊണ്ട് മാത്രമാണ് ടീം ഇടവേളയ്ക്ക് പിന്നിലാവാതിരുന്നത്. ബാബലിന് പകരം ക്വിൻസി പ്രോമസ് ഇറങ്ങിയതോടെ ഹോളണ്ട് അല്പം മെച്ചപ്പെട്ടെങ്കിലും അറുപതാം മിനിറ്റിൽ ആതിഥേയർ അർഹിച്ച ഗോൾ സ്വന്തമാക്കി. സിൽവയുടെ പാസിൽ നിന്നും കരുത്തുറ്റൊരു ഷോട്ടിലൂടെ ഗോൺസാലോ ഗ്വിഡസാണ് ഗോളിനവകാശിയായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!