ത്രില്ലറിനൊടുവിൽ ജയം,ലിവർപൂൾ ഒന്നാമത്‌

പ്രീമിയർ ലീഗിൽ ഒരു റൗണ്ട് മാത്രം ബാക്കി നിൽക്കെ ലിവർപൂൾ വീണ്ടും ഒന്നാമത്‌. ആവേശകരമായ മൽസരത്തിനൊടുവിൽ ന്യൂകാസിൽ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്‌ കീഴടക്കിയാണ്‌ ലിവർപൂൾ ഒന്നാമതെത്തിയത്‌. വിജയത്തിനിടയിലും സലാഹിന്റെ പരിക്ക്‌ ലിവർപൂളിന്‌ ആശങ്കയായി. ചൊവ്വാഴ്‌ച പുലർച്ചെ ലെസ്റ്റർ സിറ്റിയെ നേരിടുന്ന സിറ്റിക്ക് വിജയിച്ചാൽ വീണ്ടും ഒന്നാമതാവാം.

സെന്റ്‌ ജയിംസ്‌ പാർക്കിൽ മൽസരം തുടങ്ങി 13ആം മിനുട്ടിൽ തന്നെ ലിവർപൂൾ ലീഡെടുത്തു. വാൻഡയ്കിന്റെ ഹെഡറിലൂടെയായിരുന്നു ഗോൾ. എന്നാൽ ഏഴ്‌ മിനുട്ടിനകം അറ്റ്‌സുവിലൂടെ ന്യൂകാസിൽ തിരിച്ചടിച്ചു. 28ആം മിനുട്ടിൽ സലാഹിലൂടെ വീണ്ടും സന്ദർശകർ ലീഡ്‌ നേടി. ആദ്യ ഗോളിന്‌ വഴിയൊരുക്കിയ ആർനോൾഡ്‌ തന്നെയായിരുന്നു ഇതിനും വഴിയൊരുക്കിയത്‌. ഒരു ഗോൾ ലീഡുമായി ഇടവേളക്ക്‌ പിരിഞ്ഞെങ്കിലും 54ആം മിനുട്ടിൽ റോണ്ടൻ സമനില ഗോൾ കണ്ടെത്തി. അതിനിടെ 68ആം മിനുട്ടിൽ സലാഹിന്‌ പരിക്കേറ്റു. പകരക്കാരനായിറങ്ങിയ ഒറിഗി ലിവർപൂളിന്റെ രക്ഷകനായി മാറി. സമനിലയിലേക്കെന്ന് കരുതിയ കളിയുടെ 86ആം മിനുട്ടിൽ ഷാക്കിരി എടുത്ത ഫ്രീകിക്ക്‌ ഒറിഗി ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
വിജയത്തോടെ ലിവർപൂൾ 94 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക്‌ കയറി. വോൾവ്‌സുമായിട്ടാണ്‌ ലിവർപൂളിന്റെ അവസാന മൽസരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!