ഒഗ്‌ബെച്ചെ ഇനി ബ്ലാസ്റ്റേഴ്‌സിന്‌ സ്വന്തം

നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ താരം ഒഗ്ബെച്ചെ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ. നൈജീരിയൻ സൂപ്പർ താരവുമായി കരാറിലെത്തിയതായി ബ്ലാസ്റ്റേഴ്‌സ്‌ ഔദ്യോഗികമായി അറിയിച്ചു. നോർത്ത്‌ ഈസ്റ്റിന്റെ കഴിഞ്ഞ സീസണിലെ മികച്ച കുതിപ്പിന്‌ ഒഗ്ബെച്ചെയുടെ ഗോളടി മികവ്‌ തുണയായിരുന്നു.

ഫ്രാൻസ്‌, സ്പെയിൻ, ഇംഗ്ലണ്ട്‌ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച ലീഗുകളിൽ പന്ത്‌ തട്ടിയ പരിചയമുണ്ട്‌ 34കാരനായ ഒഗ്ബെച്ചെക്ക്‌. ഫ്രഞ്ച്‌ ക്ലബ്‌ പി.എസ്‌.ജിയുടെ യൂത്ത്‌ ടീമിലൂടെ വളർന്ന താരം റയൽ വയ്യഡോയ്‌ഡ്‌, മിഡിൽസ്ബ്രോ തുടങ്ങിയ ടീമുകളിലും കളിച്ചിട്ടുണ്ട്‌. കഴിഞ്ഞ സീസണിലെ ടോപ്‌ സ്കോറർ പട്ടികയിൽ എത്തിയ ഒഗ്ബെച്ചെയുടെ വരവ്‌ കേരളത്തിന്റെ മുന്നേറ്റത്തിൽ നിർണായകമാകും. നേരത്തെ നോർത്ത്‌ ഈസ്റ്റിന്റെ പരിശീലകൻ എൽകോ ഷറ്റോരിയേയും ബ്ലാസ്റ്റേഴ്‌സ്‌ ടീമിലെത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!