കുഞ്ഞു മെഹദിന്‌ ജഴ്‌സിയുമായി ആഴ്‌സനൽ

മഞ്ചേരിക്കാരൻ കുഞ്ഞു ഓസിലിനെ തേടി വീണ്ടും ആഴ്‌സനലിന്റെ സമ്മാനം. മഞ്ചേരി സ്വദേശി ഇൻസമാമിന്റെ മകൻ മെഹദ്‌ ഓസിലിന്‌ ഇത്തവണ ആഴ്‌സനലിന്റെ ജഴ്‌സി അയച്ച്‌ കൊടുത്താണ്‌ ക്ലബ്‌ സ്‌നേഹം പ്രകടിപ്പിച്ചത്‌.

ഏറെക്കാലമായി ആഴ്‌സനൽ ഫാനായ ഇൻസമാം, മെസ്യൂട്‌ ഓസിലിന്റെ പേരാണ്‌ തന്റെ മകന്‌ നൽകിയത്‌. ഓസിൽ തന്നെയാണ്‌ ഇത്തവണ സമ്മാനമയച്ചത്‌. ക്ലബിന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിൽ വീഡിയോയും ചേർത്തിട്ടുണ്ട്‌. ഇങ്ങ്‌ മലപ്പുറത്തെ ഈ ആരാധനയെ ഇതിന്‌ മുമ്പും ആഴ്‌സനൽ തങ്ങളുടെ പേജിലൂടെ ലോകത്തെ അറിയിച്ചിരുന്നു. ഓസിലിനേയും മറ്റു ആഴ്‌സനൽ താരങ്ങളേയും നേരിൽ കാണണമെന്നാണ്‌ ഇനി ഇൻസമാമിന്റേയും ഭാര്യ ഫിദ സനത്തിന്റേയും ആഗ്രഹം.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!