വീരവാദം വയ്യാവേലിയായി, താരങ്ങൾക്ക് വിലക്ക്

ചാറ്റ് ഷോയ്ക്കിടെ അപക്വമായ പരാമർശങ്ങൾ നടത്തിയ താരങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് ബിസിസിഐ. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടീമിനൊപ്പമുള്ള ഹാർദിക് പാണ്ട്യ, ലോകേഷ് രാഹുൽ എന്നിവർക്കാണ് അടുത്ത രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയത്.

കോഫി വിത്ത് കരുൺ എന്ന അഭിമുഖപരിപാടിക്കിടെ നടത്തിയ പ്രസ്താവനകളാണ് താരങ്ങൾക്ക് വിനയായത്. തന്റെ ലൈംഗികജീവിതത്തെക്കുറിച്ചും മറ്റും നടത്തിയ വെളിപ്പെടുത്തലുകളാണ് ഹാർദിക്കിനെ കുരുക്കിലാക്കിയത്. സോഷ്യൽ മീഡിയയിലും താരം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ താരം ഖേദപ്രകടനങ്ങൾ നടത്തിയെങ്കിലും ബിസിസിഐ കടുത്ത നടപടിയെടുക്കുകയായിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയ ബിസിസിഐ ആവശ്യമെങ്കിൽ കൂടുതൽ തീവ്രത കൂടിയ ശിക്ഷാനടപടികളിലേക്ക് കടന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!