മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ

മുൻ യുവേഫ പ്രസിഡന്റും ഫ്രഞ്ച് ഇതിഹാസവുമായ മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ. 2022 ഫുട്‌ബോൾ ലോകകപ്പിന്റെ ആതിഥേയരായി ഖത്തറിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങളാണ് താരത്തെ കുരുക്കിലാക്കിയത്.

2007 ൽ യുവേഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്ലാറ്റിനി 2015ൽ പുറത്താക്കപ്പെടുംവരെ സ്ഥാനമലങ്കരിച്ചിരുന്നു. ലോകകപ്പ് ആതിഥേയരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുത്ത 22 പേരിൽ പത്തുപേർ നിലവിൽ വിവിധ ആരോപണങ്ങളിൽ പെട്ട് വിലക്കിലാണ്. 1983 മുതൽ 1985 വരെ മൂന്ന് തവണ തുടർച്ചയായി ബാലൻഡിയോർ സ്വന്തമാക്കിയ പ്ലാറ്റിനി നിരപരാധിത്വം തെളിയിക്കാൻ പലവുരു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!