ഓഗസ്റ്റ് മാസത്തിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പ്രീമിയർ ലീഗിന്റെ ഓഗസ്റ്റ്‌ മാസത്തിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പോയ മാസത്തിലെ ഏറ്റവും മികച്ച താരമായി നോർവിച്ച്‌ സിറ്റി സ്‌ട്രൈക്കർ ടീമു പുക്കി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച പരിശീലകനുള്ള അവാർഡ്‌ ലിവർപൂൾ മാനേജർ ക്ലോപ്പ്‌ സ്വന്തമാക്കി.
നാല്‌ മൽസരങ്ങളിൽ നിന്ന് അഞ്ച്‌ ഗോളുകൾ നേടിയാണ്‌ നോർവിച്ചിന്റെ ഗോളടി യന്ത്രം പുരസ്കാരം സ്വന്തമാക്കിയത്‌. ഫിൻലൻഡുകാരനായ താരം കഴിഞ്ഞ സീസണിലും ടീമിനായി മികച്ച പ്രകടനമാണ്‌ കാഴ്ച വെച്ചത്‌.
ലീഗിൽ ഒന്നാമതുള്ള ലിവർപൂളിന്റെ മികച്ച പ്രകടനമാണ്‌ ക്ലോപ്പിന്‌ തുണയായത്‌. നാല്‌ മൽസരങ്ങളും വിജയിച്ച ടീം കഴിഞ്ഞ തവണ ഒരു പോയിന്റിന്‌ നഷ്ടമായ പ്രീമിയർ ലീഗ്‌ കിരീടം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!