വിജയമീ സമനില

ഏഷ്യ കീഴടക്കിയ പകിട്ടുമായി സ്വന്തം മണ്ണിൽ കൊമ്പുകോർക്കാനിറങ്ങിയ ഖത്തറിനെ സമനിലയിൽ തളച്ച് ഇന്ത്യ. സുനിൽ ഛേത്രിയില്ലാതെ ഇറങ്ങിയ ടീം ഭൂഖണ്ഡത്തിന്റെ രാജാക്കന്മാരെ ഗോൾരഹിത സമനിലയിലാണ് തളച്ചത്. നായകന്റെ ആംബാൻഡണിഞ്ഞ ഗുർപ്രീത് സിംഗിന്റെ മിന്നും സേവുകളാണ് രാജ്യത്തിന് വിജയത്തോളം പോന്ന സമനില നേടിക്കൊടുത്തത്.

ആക്രമണനിരയിലെ വജ്രായുധത്തിന്റെ അസാന്നിധ്യത്താൽ പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ തുടക്കം മുതൽ പന്തുതട്ടിയത്. ആദിൽ ഖാനും ജിങ്കനും ചേർന്ന് കോട്ടകെട്ടിയതോടെ ഇന്ത്യൻ വല ആദ്യപകുതിയിൽ കുലുങ്ങാതെ നിന്നു. തീർത്തും ഒറ്റപ്പെട്ട കൗണ്ടർ അറ്റാക്കുകൾ രണ്ടാംപകുതിയിൽ നടത്തിയെങ്കിലും ഗോൾ വാങ്ങാതിരിക്കുന്നതിലാണ് ടീം ശ്രദ്ധ ചെലുത്തിയത്. ആദ്യമത്സരത്തിൽ ഒമാനോട് തോറ്റ ടീമിന് താരതമ്യേന ദുർബലരായ ബംഗ്ലാദേശാണ് അടുത്ത മത്സരത്തിൽ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!