ഖത്തറിൽ വിപുലീകരണമില്ല : ഫിഫ

ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയർത്താനുള്ള തീരുമാനത്തിൽ നിന്നും ഫിഫ പിന്മാറി. പ്രസിഡന്റ് ഇൻഫന്റിനോ അടക്കമുള്ളവർ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നെങ്കിലും ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ നീക്കം പ്രായോഗികമല്ലെന്ന നിഗമനത്തിലാണ് ഫിഫയെത്തിയത്.

മത്സരാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുകയാണെങ്കിൽ ഖത്തറിന്റെ അയൽരാജ്യങ്ങളിലും മത്സരങ്ങൾ നടത്താമെന്നും കണക്കുകൂട്ടിയിരുന്നെങ്കിലും ഫിഫ ഇത്തരമൊരു നീക്കത്തിന് പച്ചക്കൊടി കാട്ടിയില്ല. അമേരിക്കയും കാനഡയും മെക്സിക്കോയും ആതിഥ്യമരുളുന്ന 2026 ലോകകപ്പിലെങ്കിലും 48 ടീമുകൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!